ജറൂസലെം: ഹമാസ് ഭീകരര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഹമാസ് നേതാവ് അഹമ്മദ് യൂസഫ്. ഇസ്രയേലിനെതിരേ നടത്തിയ യുദ്ധം വലിയ അബദ്ധമായിരുന്നുവെന്നും തങ്ങള്‍ക്ക് എല്ലാം നഷ്ടമായെന്നും അഹമ്മദ് യൂസഫ് തുറന്നടിച്ചു.
ഒരുകാലത്ത് ഹമാസിന്റെ ഉന്നത നേതാവായിരുന്ന യൂസഫ് ഇപ്പോള്‍ തെക്കന്‍ ഗാസയിലെ മവാസി ക്യാമ്പിലാണു കുടുംബസമേതം കഴിയുന്നത്. ഹമാസില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഇദ്ദേഹം പറയുന്നു.
2006-2007 കാലത്ത് മുഴുവന്‍ പലസ്തീന് പ്രവിശ്യയുടെയും 2007 -2014 വരെ ഗാസയുടെയും പ്രധാനമന്ത്രിയായിരുന്ന ഇസ്മയില്‍ ഹനിയയുടെ ഉപദേഷ്ടാവായിരുന്നു അഹമ്മദ് യൂസഫ്. ഹമാസിലെ മിതവാദിയെന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.